നെട്ടൂർ(എറണാകുളം): ഫഹദ് വധക്കേസിലെ പ്രധാന മൂന്നു പ്രതികൾ കൂടി അറസ്റ്റിലായി.

ജൂലായ് 24-ന് പനങ്ങാട് പോലീസ് മൂന്നര കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടാം പ്രതി പനങ്ങാട് ഒല്ലാരിൽ റോഡിൽ തിട്ടയിൽ വീട്ടിൽ നിവ്യയും (ശ്രുതി -26) ഇവരുടെ കാമുകൻ അടിമാലി ആനച്ചാൽ സ്വദേശി ജാൻസൻ ജോസ് (24), അടിമാലി മോളേത്തു പുത്തൻപുരയിൽ വിഷ്ണു എം. സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. ലഹരിമരുന്ന് വിനിമയവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

22 പ്രതികളാണ് ഈ കേസിലുള്ളത്. അനന്തു (കിച്ചു), ഈശ്വർ, ഉണ്ണി എന്നീ മൂന്ന് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ട്. കഴിഞ്ഞ 14-നാണ് നെട്ടൂരിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ, ഫഹദ് (19) മരിച്ചത്.

Content Highlights:kochi nettoor fahad murder case three more accused arrested