കൊച്ചി: ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് രക്ഷപ്പെട്ടത് പോലീസിന്റെ കണ്‍വെട്ടത്ത് നിന്നും. രണ്ടു ദിവസം മുന്‍പ് കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചു. 

ജൂണ്‍ എട്ടിന് പുലര്‍ച്ചെ നാലരയോടെയാണ് മാര്‍ട്ടിന്‍ ജോസഫും കൂട്ടാളിയും ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. മാര്‍ട്ടിനൊപ്പം മറ്റൊരു സുഹൃത്തിനൊപ്പം ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. 

അതേസമയം കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാര്‍ട്ടിന് വേണ്ടി തൃശൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Kochi flat rape case martin joseph escaped twodays before from kochi