കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ തടഞ്ഞുെവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസിലെ പ്രതി തൃശ്ശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ജോസഫിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സാധാരണ കേസല്ലെന്ന് അഭിപ്രായപ്പെട്ട കോടതി പ്രതി 90 ദിവസത്തോളമായി ജയിലിലാണെന്നത് കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേസമയം പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനായിട്ടില്ലെന്നും അതിനാല്‍ ഇതിലെ ദൃശ്യങ്ങളും മെസേജുകളും പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥ കൂടി ചേര്‍ക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകയുടെ ആവശ്യം ജസ്റ്റിസ് വി. ഷെര്‍സി അനുവദിച്ചു. മാര്‍ട്ടിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.