ബ്രഹ്മപുരം: ബ്രഹ്മപുരം മെമ്പര്‍പ്പടിയില്‍ കൊല്ലം സ്വദേശി എളനാട് രേവതി വീട്ടില്‍ ദിവാകരന്‍ നായരെ (64) കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. കൊല്ലം ശ്രീലകം മധുസൂദനന്‍ നായരെ (59) യാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തേ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 25-നായിരുന്നു ബ്രഹ്മപുരത്ത് ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടത്.
14 വര്‍ഷം മുന്‍പ് മധുസൂദനന്‍ നായരുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധു ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരേക്കറോളം വരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് സഹോദരന് അനുകൂലമായി കോടതി വിധി ഉണ്ടായിരുന്നെങ്കിലും ദിവാകരന്‍ നായര്‍ അത് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. ഇത് പറഞ്ഞുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടാം പ്രതി രാജേഷിന്റെ കാമുകിയായ ഷാനിഫയുടെ സഹായത്തോടെ പ്രതികള്‍ ദിവാകരന്‍ നായരെ കാക്കനാട്ടേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
Content Highlights: kochi brahmapuram murder case one more accused arrested