ആലപ്പുഴ: എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി മഹേശൻ എഴുതിയ അവസാനത്തെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തൂങ്ങിമരിച്ച യൂണിയൻ ഓഫീസിലെ മുറിയിലെ ചുമരിൽ ഒട്ടിച്ചിരുന്ന കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുറിപ്പിൽ വെള്ളാപ്പള്ളി നടേശനെതിരെയും പരാമർശമുണ്ട്.

തന്റെ ജീവിതം തന്റെ നേതാവായ വെള്ളാപ്പള്ളി നടേശനും സുഹൃത്ത് കെ.എൽ. അശോകനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയൻ നേതാക്കന്മാർക്കും വേണ്ടി ഹോമിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്.

അതേസമയം, ആത്മഹത്യ ചെയ്ത മഹേശനെ കേസുകളിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. മഹേശൻ ഒറ്റയ്ക്കാണ് ഇടപാടുകൾ നടത്തിയത്. കാണാതായ 15 കോടി രൂപയുടെ ഉത്തരവാദി മഹേശനാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Content Highlights: sndp leader kk maheshan suicide