കട്ടപ്പന: നരിയമ്പാറ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റിലായ നരിയമ്പാറ തടത്തുകാലായിൽ മനു മനോജ് (24) മുട്ടം ജയിലിൽ ആത്മഹത്യചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരയായ പെൺകുട്ടിയുടെ അടക്കം ചിത്രം ഉപയോഗിച്ച് വ്യാപക പ്രചാരണം നടന്നത്.

സംഭവത്തിൽ സൈബർ, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായും സൈബർ സെല്ലിന്റെ സഹായത്തോടെ ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്നും കട്ടപ്പന പോലീസ് അറിയിച്ചു.

Content Highlights:kattappana rape case victims photo circulated in social media police booked case