ശ്രീനഗര്‍: യുവാക്കളെ ഫെയ്സ്ബുക്ക് വഴി തീവ്രവാദ സംഘടനയില്‍ ചേരാന്‍ പ്രേരിപ്പിച്ചതിന് കശ്മീരില്‍ യുവതി അറസ്റ്റില്‍. ജെയ്ഷെ മുഹമ്മദിനുവേണ്ടിയാണ് യുവതി പ്രധാനമായും പ്രവര്‍ത്തിച്ചത്.
വടക്കന്‍ കശ്മീരിലെ നൈദ്കായ് സ്വദേശിനിയായ ഷാസിയയെ ആണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ജിഹാദിനായി യുവാക്കളെ ആകര്‍ഷിക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ആയുധങ്ങള്‍ കൈമാറാനും ഇവര്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെടിക്കോപ്പുകളും ചില മാഗസിനുകളും അനന്ത്നഗിലുള്ള രണ്ട് യുവാക്കള്‍ക്ക് കൈമാറി. ഇതിലൊരാള്‍ ഇവ സ്വീകരിക്കുകയും ചെയ്തിരുന്നു.
30 നോട് അടുത്ത് പ്രായമുള്ള ഷാസിയ രണ്ട് കുട്ടികളുടെ അമ്മയാണ്. കുറച്ചുനാളായി ഇവര്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.
കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഷാസിയ ഒരു വീഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു. താന്‍ ഒരു പോലീസ് 'ഇന്‍ഫോര്‍മര്‍' ആണെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചിരുന്നു. തീവ്രവാദികളെ അറസ്റ്റ് ചെയ്യാന്‍ താന്‍ സഹായിക്കാമെന്ന് ഇവര്‍ മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് വാഗ്ദാനം നല്‍കി.
പോലീസുകാരില്‍ നിന്നും സുരക്ഷാ ഏജന്‍സികളില്‍ നിന്നുമുള്ള വിവരങ്ങള്‍ ചോര്‍ത്തി തീവ്രവാദികള്‍ക്ക് ഇവര്‍ നല്‍കിയിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ തീവ്രവാദികളുടെ പേര് വിവരങ്ങള്‍ ഷാസിയ വെളിപ്പെടുത്തിയിട്ടില്ല.
ഷാസിയയെ അറസ്റ്റ് ചെയ്ത് ഒരാഴ്ച്ച മുമ്പ് ലോയാപോറയിലെ ആസിയ ജാന്‍(28) എന്ന യുവതിയില്‍ നിന്ന് 20 ഗ്രേനേഡുകള്‍ പിടിച്ചെടുത്തിരുന്നു. നഗരത്തിലേക്ക് ആയുധങ്ങളെത്തിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇവരുടെ രണ്ട് സഹോദരന്മാര്‍ക്കും ഈ കേസുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Kashmiri Woman Arrested for Luring Youths for Terrorism