അമ്പലത്തറ(കാസര്‍കോട്): യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പാറപ്പള്ളിയിലെ അബ്ദുള്‍ റസാഖ് (34)നെയാണ് ബേക്കല്‍ ഡിവൈ.എസ്.പി. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

പാണത്തൂര്‍ സ്വദേശിനി നൗഷീറ കഴിഞ്ഞ മാസം 11-ന് പുലര്‍ച്ചെയാണ് ജീവനൊടുക്കിയത്. അബ്ദുല്‍ റസാഖും നൗഷീറയും ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഇവിടെ വച്ച് നൗഷീറയെ റസാഖ് മര്‍ദിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ മനോവിഷമത്തില്‍ വീട്ടില്‍ തിരിച്ചെത്തിയ നൗഷീറ ആത്മഹത്യക്ക് ശ്രമിക്കുകയും ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)