കാസര്‍കോട്: മിയാപ്പദവിലെ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിട്ടുകിട്ടാന്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എ.സതീഷ്‌കുമാര്‍ കാസര്‍കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികള്‍ വെങ്കിട്ടരമണ, നിരഞ്ജന്‍കുമാര്‍ എന്നിവരെ വിട്ടുകിട്ടിയാല്‍ കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.

കൊലനടന്ന വെങ്കിട്ടരമണയുടെ വീട്ടിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. പൂര്‍ണനഗ്‌നയായാണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. ശക്തമായ തിരമാലകളടിച്ച് വസ്ത്രങ്ങള്‍ ഊരിപ്പോയതാകാമെന്ന നിഗമനമായിരുന്നു ലോക്കല്‍ പോലീസിനുണ്ടായിരുന്നത്. ഇത് അതേപടി വിശ്വസിക്കാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായിട്ടില്ല.

ദുര്‍മന്ത്രവാദം എന്തെങ്കിലും കൊലയ്‌ക്കൊപ്പം നടത്തിയിരുന്നോ എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ ഇതുസംബന്ധിച്ച ദുരൂഹതകളെല്ലാം നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

Content Highlights: kasargod teacher b rupasree murder; police will be interrogate the accused