കാസര്‍കോട്: അടുക്കത്ത് ബയലിലെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പിടിയിലായ യുവതിയുടെ കാമുകനെയും കാസര്‍കോട് പോലീസ് അറസ്റ്റുചെയ്തു.

മംഗളൂരു പറങ്കിപ്പേട്ടയിലെ കിരണി(23) നെയാണ് എസ്.ഐ. നളിനാക്ഷനും സംഘവും അറസ്റ്റുചെയ്തത്. ഇയാളുടെ പക്കല്‍നിന്ന് രണ്ട് മാലയും ഒരുലക്ഷം രൂപയും കണ്ടെടുത്തു.

കേസില്‍ പാലക്കുന്ന് സ്വദേശിനിയായ പ്രജിന(19)യെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കിരണിന്റെ പ്രേരണയിലാണ് പ്രജിന മോഷണത്തിനിറങ്ങിയതെന്നും മോഷ്ടിച്ച സ്വര്‍ണം വില്‍പ്പന നടത്തി ഇരുവരും ആര്‍ഭാടജീവിതം നയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കാസര്‍കോട്ടെയും ഉദുമയിലെയും ബന്ധുവീടുകളില്‍ നിന്നാണ് യുവതി മോഷണം നടത്തിയത്.

Content Highlights: kasargod gold theft case; police arrested woman's lover