അഞ്ചാലുംമൂട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് കര്‍ണാടക സ്വദേശിയായ യുവാവിനെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. കര്‍ണാടക പുത്തൂര്‍ ഷീരാടി മുണ്ടയ്ക്കല്‍ഹൗസില്‍ മനുതോമസി(24)നെയാണ് അറസ്റ്റ് ചെയ്തത്. 

കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ കാന്റീന്‍ ജീവനക്കാരനായ മനുതോമസ് സാമൂഹികമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് എത്തിയ യുവാവ് പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസെത്തി പ്രതിയെ പിടികൂടി.

Content Highlights: karnataka native arrested in pocso case in anjalamoodu