തിരുവനന്തപുരം: പള്ളിച്ചല്‍ പഞ്ചായത്തിലെ നരുവാമൂട്ടില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുളകത്തില്‍ സ്വദേശി അനീഷ് (35) ആണ് മരിച്ചത്. 

കാപ്പാ കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അനീഷ്. കാപ്പാ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന അനീഷ് ഒരാഴ്ച മുമ്പാണ് ജയില്‍ മോചിതനായത്.

നരുവാമൂടിന്  സമീപമുള്ള മുളക്കലില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഹോളോബ്രിക്സ് കെട്ടിടത്തിലാണ് വെട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പരവൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights: kapa case accused killed in naruvamood thiruvananthapuram