ബെംഗളൂരു: ഹുബ്ബള്ളിയിൽ 32-കാരൻ കൊല്ലപ്പെട്ട കേസിൽ സഹോദരിയും കന്നഡ നടിയുമായ ഷനായ കത്വെയെ ഹുബ്ബള്ളി റൂറൽ പോലീസ് അറസ്റ്റുചെയ്തു. ഏപ്രിൽ ഒമ്പതിനാണ് രാകേഷ് കത്വെ കൊല്ലപ്പെട്ടത്.

മൃതദേഹം പല ഭാഗങ്ങളിൽ നിന്നായിരുന്നു കണ്ടെടുത്തത്. ഇതേത്തുടർന്ന് ധാർവാഡ് ജില്ലാ പോലീസിന്റെ പ്രത്യേകസംഘം നിയാസ് അഹമ്മദ് കട്ടിഗർ (21), തൗസിഫ് ചന്നാപുർ (21), അൽത്താഫ് മുല്ല (24), അമൻ ഗിരാനിവലെ (19) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യംചെയ്തപ്പോഴാണ് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മനസ്സിലായത്.

പ്രതികളിലൊരാളായ നിയാസ് അഹമ്മദ് കട്ടിഗറുമായി ഷനായ പ്രണയത്തിലായിരുന്നുവെന്നും ഇതിനെ സഹോദരൻ രാകേഷ് എതിർത്തതിനെത്തുടർന്നാണ് രാകേഷിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

Content Highlights:kannada actress shanaya katwe arrested for murdering her brother