കല്പകഞ്ചേരി: കല്പകഞ്ചേരി പോക്‌സോ കേസില്‍ പ്രതികളായ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ വളവന്നൂര്‍ സ്വദേശികളായ കുണ്ടില്‍ മുഹമ്മദ് സാലിഫ് (22), കുണ്ടില്‍ മുഹമ്മദ് ഉബൈസ് (21) എന്നിവരെയാണ് കല്പകഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.

മൊത്തം ഏഴു പ്രതികളാണ് ഉള്ളത്. രണ്ടുപേരെ രണ്ടുദിവസം മുമ്പ് പിടികൂടിയിരുന്നു. കര്‍ണാടക അതിര്‍ത്തിയായ കുടകില്‍ നിന്നാണ് ഒളിവില്‍പ്പോയ പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ള മൂന്ന് പ്രതികള്‍ക്കായി അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: kalpakanchery rape case two more accused arrested