കല്‍പ്പകഞ്ചേരി: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്നുനല്‍കി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി. കുറുക വലിയ കണ്ടത്തില്‍ ഷൗക്കത്തലിയെ(29)യാണ് കല്‍പ്പകഞ്ചേരി സി.ഐ.എം.ബി. റിയാസ് രാജയും സംഘവും അറസ്റ്റുചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒന്‍പതായി. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലീസ് അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷം മറ്റുപ്രതികള്‍ വിദേശത്തുനിന്നുവന്ന വിവരം അറിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

എസ്.പി. സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി. എം.ഐ. ഷാജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ എ.എസ്.ഐ. രവി, പി. സജുകുമാര്‍, സ്മിതേഷ്, ശൈലേഷ്, റോയി, രജിത എന്നിവരുമുണ്ടായിരുന്നു.