തിരുവനന്തപുരം: ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് കല്ലട ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് കഴക്കൂട്ടത്തുവെച്ച് ഒരു കാറിനെ ഇടിയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.

Content Highlight: kallada bus driver arrested for drunk driving