നന്മണ്ട: കൊളത്തൂര്‍ ശിവശക്തി കളരിസംഘത്തില്‍ കളരി അഭ്യസിക്കാന്‍ എത്തിയ പതിന്നാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കളരിഗുരുക്കള്‍ പേരാമ്പ്ര പുറ്റംപൊയില്‍ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പോലീസ് അറസ്റ്റുചെയ്തു.

2019- ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കാക്കൂര്‍ പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. പ്രതിയെ പോലീസ് പേരാമ്പ്രയിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. മജീന്ദ്രനെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.