കൊച്ചി: കാക്കനാട് ലഹരിക്കേസില്‍ പിടിച്ചത് എം.ഡി.എം.എയ്ക്ക് സമാനമായ വീര്യംകൂടിയ ലഹരിമരുന്നായ മെതഫെറ്റമിന്‍ എന്ന് പരിശോധനാഫലം. കാക്കനാട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലെ ഫലമാണ് പുറത്തെത്തിയത്. 

യൂറോപ്പില്‍ നിന്ന് എത്തിച്ചതാണ് ഈ മെതഫെറ്റമിന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. കാക്കനാട്ട് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത് എം.ഡി.എം.എ. അല്ല, മെതഫെറ്റമിന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. 

യൂറോപ്പില്‍ നിര്‍മിച്ച മെതഫെറ്റമിന്‍ ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെനിന്ന് തമിഴ്‌നാട് വഴി കേരളത്തിലേക്ക് എത്തിക്കുകയായിരുന്നെന്നാണ് അന്വേഷണസംഘം മനസ്സിലാക്കിയിട്ടുള്ളത്. 

content highlights:kakkanad drug bust case