കോഴിക്കോട്: 17 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ ഭഗവതി കോട്ടയില്‍ സുനീഷ് (40)നെയാണ് കോഴിക്കോട് കസബ പോലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. സുനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വാര്‍ഡനാണ്. 

പ്രതിക്കെതിരേ എടക്കര പോലീസ് അഞ്ചുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ കോഴിക്കോട് നടന്ന രണ്ട് സംഭവത്തിലാണ് സുനീഷിനെ അറസ്റ്റ് ചെയ്തത്. 

കോഴിക്കോട് നഗരത്തിലെത്തിയ വിദ്യാര്‍ഥിയെ ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരം, കേരളഭവന്‍ ലോഡ്ജ് എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Content Highlights: Jail warden arrested in Pocso case in Calicut