പഴയങ്ങാടി: പതിന്നാലുകാരിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാണിച്ചെന്ന കേസില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് പഴയങ്ങാടിയിലെ പി.എം. ഹനീഫിനെ (55) പോക്‌സോ നിയമപ്രകാരം പഴയങ്ങാടി എസ്.ഐ. കെ. ഷാജു അറസ്റ്റ് ചെയ്തു. 

മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം സെക്രട്ടറിയാണ്. കുട്ടി ബന്ധുക്കളോട് വിവരം പറയുകയും ഇവര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.