മാറനല്ലൂര്‍(തിരുവനന്തപുരം): ഐ.ടി.ഐ. വിദ്യാര്‍ഥിയെ ഇന്‍സ്ട്രക്ടര്‍ ഭക്ഷണത്തില്‍ ലഹരിപദാര്‍ഥം ചേര്‍ത്തുനല്‍കി മയക്കിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. നാലാഞ്ചിറയിലെ ഒരു ഐ.ടി.ഐ.യിലെ ഇലക്ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍ മാറനല്ലൂര്‍, മണ്ണടിക്കോണം വിജയാഭവനില്‍ ഷൈനി(40)നെയാണ് മാറനല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തത്. 

ഇയാളുടെ ജ്യേഷ്ഠന്റെ കോട്ടമുകളില്‍ ഉള്ള വീട്ടില്‍ പ്രാക്ടിക്കല്‍ ക്ലാസിനെന്നു പറഞ്ഞ് വിദ്യാര്‍ഥിയെ വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. മാറനല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.അനില്‍ കുമാര്‍, പ്രമോദ്, മോഹനന്‍, എ.എസ്.ഐ.മാരായ അശോകന്‍, സുനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്.