ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ 3.19 കോടി രൂപ വില മതിക്കുന്ന 367 ഐഫോണുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്റലിജന്‍സ് ബ്രാഞ്ചും(എസ്.ഐ.ഐ.ബി) എ.സി.സി. എക്‌സ്‌പോര്‍ട്ട് കമ്മീഷണറേറ്റും ചേര്‍ന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്. 

iphone
Photo: Twitter.com/ANI

റിയാദില്‍നിന്ന് വീട്ടുസാധനങ്ങളെന്ന പേരില്‍ വന്ന എട്ട് പാര്‍സലുകളിലാണ് ഇത്രയധികം ഫോണുകളുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിസായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

iphone
Photo: Twitter.com/ANI

Content Highlights: iphones seized by customs in delhi