ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ നവദമ്പതിമാരെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ വിലാത്തിക്കുളത്തിനു സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പെരിയാര്‍നഗര്‍ സ്വദേശിയായ ടി.സോളരാജ് (24), ഗര്‍ഭിണിയായ ഭാര്യ ജ്യോതി (24) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേതിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
പട്ടികജാതിവിഭാഗത്തില്‍പ്പെട്ട ഇരുവരും വ്യത്യസ്തസമുദായങ്ങളില്നിന്നുള്ളവരാണ്. ഉപ്പുപാടത്തില്‍ ജോലിചെയ്യുന്നതിനിടെ പരിചയത്തിലായ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ജ്യോതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. ഇരുവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടു ജാതികളില്‍പെട്ടവരാണ്. വിവാഹത്തിന് ഇരു വീട്ടുകാരും എതിര്‍ത്തതിനെതുടര്‍ന്ന് മൂന്ന് മാസം മുന്‍പ് കുളത്തുര്‍ പോലീസ് സ്റ്റേഷനിന് ഇവര്‍ അഭയം തേടിയിരുന്നു. പിന്നീട് പോലീസ് ഇരു വീട്ടുകാരെയും വിളിച്ച് ചര്‍ച്ച നടത്തിയായിരുന്നു. പിന്നീട് സോളരാജ് ബന്ധുക്കളുടെ സഹായത്തോടെ ജ്യോതിയെ മൂന്നുമാസംമുമ്പ് വിവാഹംകഴിച്ചു. തുടര്‍ന്ന് പെരിയാര്‍ നഗറിലെ വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ദമ്പതിമാര്‍ വീടിനുപുറത്താണ് ഉറങ്ങാന്‍കിടന്നത്. പുലര്‍ച്ചെയെത്തിയ അക്രമിസംഘം ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. കഴുത്തിലും മുഖത്തും ആഴത്തില്‍ വെട്ടേറ്റിരുന്നു. രാവിലെ സോളരാജിന്റെ അമ്മ വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ചോരയില്മുങ്ങിയനിലയില് മുറ്റത്തു കണ്ടത്.
ജ്യേതിയുടെ കൈ അറ്റുപോയ നിലയിലാണ്. ആക്രമണം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാകാം ഇതെന്നാണ് കരുതുന്നത്.
തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തി. ജ്യോതിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ഇരുവര്‍ക്കും എതിരേ വധഭീഷണി ഉണ്ടായിരുന്നു
Content Highlight: Inter caste marriage; couple hacked to death in Thoothukudi