തിരുവനന്തപുരം: കൊറോണാ ചികിത്സാ രീതിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സി.ഐ.ടി.യു.നേതാവിനെതിരേ പോലീസ് കേസെടുത്തു. 

സിഐടിയു നേതാവും എല്‍.ഐ.സി. ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ദേശീയ ഭാരവാഹിയുമായ പി.ജി. ദിലീപിനെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു കൊറോണ ചികിത്സയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. സിഐടിയു നേതാവിന്റെ പ്രചാരണത്തിനെതിരേ ഐ.എന്‍.ടി.യു.സി നേതാവ് ഒ.ബി. രാജേഷ് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസ് എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഔദ്യോഗികമായി ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. 

Content Highlights: insulting social media post against ramesh chennithala;booked case against citu leader pg dileep