പട്‌ന: ബിഹാറില്‍ പോലീസുകാരായി അഭിനയിച്ച നാല് പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിന്റെ മുന്നിലിട്ട് പീഡിപ്പിച്ചു. പട്‌ന നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. വിജനമായ സ്ഥലത്ത് ആണ്‍സുഹൃത്തിനൊപ്പം സമയം ചെലവിടാന്‍ എത്തിയതായിരുന്നു 13 വയസുള്ള പെണ്‍കുട്ടി. ഇരുവരേയും പിന്തുടര്‍ന്നെത്തിയ നാലംഗസംഘം പെണ്‍കുട്ടിയെ തടഞ്ഞുവെച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം സംഘം പെണ്‍കുട്ടിയുടേയും സുഹൃത്തിന്റേയും ചിത്രങ്ങൾ പകര്‍ത്തുകയും പോലീസിൽ പരാതിപ്പെടരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി വീടുവിട്ട് ഇറങ്ങിയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഒരു വഴിയാത്രക്കാരനാണ്  പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലെത്തിച്ചശേഷം വിവരം പോലീസിനേയും വീട്ടുകാരേയും അറിയിച്ചത്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ് പെണ്‍കുട്ടിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന നാല് പേരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് പേരെയും ഉടന്‍ പിടികൂടുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Content Highlights: In Patna, 4 Men, Posing as Policemen, Chase Couple, Rape Minor Girl