കായംകുളം(ആലപ്പുഴ): പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യത്തിനിടെ സിവില്‍ പൊലീസ് ഓഫീസറും യുവതിയും പിടിയില്‍. ജില്ലയുടെ വടക്കേ അറ്റത്തുള്ള സ്റ്റേഷനില്‍ ജോലി നോക്കുന്ന കരുനാഗപ്പള്ളിക്കാരനായ സിവില്‍ പോലീസ് ഓഫീസറാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

നേരത്തേ കായംകുളത്ത് ജോലി ചെയ്യുന്നതിനിടെയാണ് പൊലീസുകാരന്‍ ക്വാര്‍േട്ടഴ്സില്‍ താമസമാക്കിയത്. ജില്ലയില്‍നിന്ന് മാറാഞ്ഞതിനാല്‍ ക്വാര്‍േട്ടഴ്സില്‍ തുടരുകയായിരുന്നു. ക്വാര്‍േട്ടഴ്സ് അന്വേഷിച്ച് പുറത്തുനിന്നുള്ള സ്ത്രീകളുടെ വരവ് പതിവായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ചുള്ള മദ്യപാനം സംബന്ധിച്ചും പരാതി ഉണ്ടായിരുന്നു. ഡിവൈ.എസ്.പി. നടത്തിയ പരിശോധനയില്‍ രണ്ടുപേരും പിടിയിലാകുകയായിരുന്നു.

പോലീസുകാരന്റ പെരുമാറ്റദൂഷ്യം സംബന്ധിച്ച ഡിവൈ.എസ്.പി.യുടെ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി തുടര്‍നടപടികള്‍ സ്വീകരിക്കും.