തളിപ്പറമ്പ്: എക്സൈസ് സർക്കിൾ ഓഫീസ് സംഘം പന്നിയൂർ, ചെറുകര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 610 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. പന്നിയൂർ, ചെറുകര പ്രദേശങ്ങളിൽ വ്യാപകമായി ചാരായം വാറ്റിവിൽക്കുന്നെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന.

കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് അംഗം ഷൈമ, മാതൃക, ശ്രീശക്തി, ശ്രീദീപം, പൗർണമി എന്നീ കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെയായിരുന്നു പരിശോധന. പ്ലാസ്റ്റിക് ബാരലുകളിലായിരുന്നു വാഷ് സൂക്ഷിച്ചത്. ചാരായം വാറ്റി കുപ്പികളിലാക്കി മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി വൻ വിലയ്ക്ക് വിൽക്കുകയാണ് പതിവ്.

പ്രതികളെ തിരിച്ചറിഞ്ഞതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ അറസ്റ്റുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സർക്കിൾ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി. അഷറഫിന്റെ നേതൃത്വത്തിൽ സി.ഇ.ഒ. വിനീഷ്, എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവരുമുണ്ടായിരുന്നു.