പോത്തന്‍കോട്: ബസ് ടെര്‍മിനലില്‍ അനധികൃത മദ്യവില്പന നടത്തിയ ശൗചാലയ നടത്തിപ്പുകാരനെ പോലീസ് പിടികൂടി. കണിയാര്‍കോണം നവാസ് മന്‍സിലില്‍ നൗഷാദി (41) നെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശൗചാലയത്തില്‍ നിന്നും അനധികൃതമദ്യം പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തു.

ബസ് കാത്തിരിപ്പ് കേന്ദ്രം കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധശല്യമുണ്ടെന്ന പരാതിയുമുണ്ട്. പോത്തന്‍കോട് എസ്.എച്ച്.ഒ. ശ്യാമിന്റെ നേതൃത്വത്തില്‍ എസ്.ഐ. വിനോദ് വിക്രമാദിത്യന്‍, സുനില്‍കുമാര്‍, എ.എസ്.ഐ. ഗോപകുമാര്‍, രാജയ്യന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.