ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകനെ പോലീസ് ചോദ്യംചെയ്തു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദിയെന്നു സൂചിപ്പിച്ച് ഒരു അധ്യാപകന്റെ പേര് പരാമര്‍ശിച്ചിരുന്നു. അര്‍ഹതപ്പെട്ട മാര്‍ക്ക് നല്‍കിയില്ല എന്ന് ഈ അധ്യാപകനെതിരേ ഫാത്തിമയുടെ മാതാപിതാക്കള്‍ കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നു. 

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പിന്നില്‍ അധ്യാപകനെന്ന് ആരോപണം

IIT Madras Student Fathima Latif Suicide Case; Teacher questioned