മുംബൈ: മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ തീ കൊളുത്തി കോലപ്പെടുത്താന്‍ ശ്രമിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ശാന്തിനഗറിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് ഫിറോസ് ഷേയ്ഖിനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു. 
 
ഭാര്യ റുക്‌സാനയോട് മദ്യപിക്കാന്‍ പ്രതി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചു. പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ഇതിന് ശേഷം തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ ഓടി രക്ഷപ്പെടുകയും ചെയ്തു.
 
ചെറിയ രീതിയില്‍ പൊള്ളലേറ്റെങ്കിലും തീ പടര്‍ന്ന് പിടിക്കുന്നതിന് മുന്‍പ് റുക്‌സാന രക്ഷപ്പെടുകയായിരുന്നു. പൊള്ളലേറ്റ റുക്‌സാന ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയിതിട്ടില്ല.
 
Content Highlights: husband tried to set fire on wife as she refused to give money