ചെങ്ങന്നൂര്‍: ഭാര്യക്കൊപ്പം കഴിയുന്ന കാമുകന്റെ വീട്ടിലെത്തിയ ഭര്‍ത്താവ് എയര്‍ഗണ്‍ ഉപയോഗിച്ച് കാമുകന്റെ തുടയില്‍ വെടിവെച്ചു. രണ്ടാമത്തെ വെടിയില്‍ പരിക്കേറ്റു.

ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് കോട്ടയം സ്വദേശിയായ ഭര്‍ത്താവ് ചെങ്ങന്നൂരിലുള്ള യുവാവിന്റെ വീട്ടിലെത്തിയത്. അസഭ്യംപറഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയും കാമുകനുമായി തര്‍ക്കിച്ചു. തുടര്‍ന്നാണ് വെടിവെച്ചത്.

യുവാവ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയതോടെയാണ് സംഭവം പുറത്തായത്. സംഭവത്തില്‍ പരാതികിട്ടിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആര്‍. ജോസ് പറഞ്ഞു.

Content Highlight: Husband shot wife's lover