തൃശ്ശൂര്‍: ഒല്ലൂര്‍ അഞ്ചേരി ഉല്ലാസ് നഗറില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായ അഞ്ചേരി മുല്ലപ്പിള്ളി വീട്ടില്‍ രാജനാണ്(66) ഭാര്യ ഓമന (60)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജന്‍ വീടിന് പിറകിലെ വിറകുപുരയില്‍വെച്ച് തീകൊളുത്തി ജീവനൊടുക്കി. 

ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. ഓമനയെ വെട്ടിപരിക്കേല്‍പ്പിക്കുന്നത് കണ്ട് രാജനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഓമനയെ പിന്നീട് സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിലുണ്ടായിരുന്നുവര്‍ ഓമനയുമായി ആശുപത്രിയിലേക്ക് പോയ സമയത്താണ് രാജന്‍ തീകൊളുത്തി ജീവനൊടുക്കിയത്. കുടുംബവഴക്കും സാമ്പത്തികപ്രശ്‌നങ്ങളുമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് സംശയിക്കുന്നു. 

Content Highlights: husband commits suicide after killing wife in ollur thrissur