ലഖ്‌നൗ: ആറുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കുത്തിക്കീറി ഭര്‍ത്താവിന്റെ ക്രൂരത. ഇത്തവണ ഗര്‍ഭം ധരിച്ചിരിക്കുന്നത് ആണ്‍കുഞ്ഞിനെയാണോ പെണ്‍കുഞ്ഞിനെയാണോ എന്നറിയാനാണ് അഞ്ച് പെണ്‍മക്കളുടെ അച്ഛനായ പന്നാലാല്‍ 35-കാരിയായ ഭാര്യയുടെ വയര്‍ കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 

ശനിയാഴ്ച വൈകീട്ട് ഉത്തര്‍പ്രദേശ് നേക്പുര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. അഞ്ച് പെണ്‍മക്കളാണ് ദമ്പതിമാര്‍ക്കുള്ളത്. ഭാര്യ ആറാമതും ഗര്‍ഭിണിയായതോടെ ഇത്തവണ ആണ്‍കുഞ്ഞ് വേണമെന്നായിരുന്നു പന്നാലാലിന്റെ ആഗ്രഹം. ഒടുവില്‍ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റ യുവതിയെ അയല്‍ക്കാരാണ് ആദ്യം സമീപത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതിനാല്‍ യുവതിയെ പിന്നീട് ബയ്‌റേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. 

Content Highlights: husband attacked pregnant wife in uttar pradesh