തൃശ്ശൂര്‍: ആറാട്ടുപുഴയില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. വല്ലച്ചിറ എട്ടാംവാര്‍ഡിലെ ആറാട്ടുപുഴ പട്ടംപള്ളത്ത് ശിവദാസ്, ഭാര്യ സുധ എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ശിവദാസിനെ വീടിന് മുന്നില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വീടിനകത്ത് പരിശോധിച്ചപ്പോള്‍ സുധയുടെ മൃതദേഹവും കണ്ടെത്തി. സുധ വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് സംശയം.

വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ എങ്ങനെയാണ് മരണം സംഭവിച്ചതെന്നടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. 

Content Highlights: husband and wife found dead at their home in arattupuzha thrissur