ആലപ്പുഴ: കല്ലുപാലത്തിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

അസ്ഥികൂടങ്ങളില്‍ സ്‌കെച്ച് പേന ഉപയോഗിച്ച് ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. നേരത്തെ ഈ കെട്ടിടത്തില്‍ ഒരു ഡോക്ടര്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. അതിനാല്‍ മെഡിക്കല്‍ പഠനത്തിനായി സൂക്ഷിച്ചിരുന്ന അസ്ഥികൂടമാകുമെന്നാണ് സംശയം. എന്നാല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകണം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.