പാവറട്ടി(തൃശ്ശൂര്‍): ദോഷപരിഹാരപൂജക്കിടെ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എളവള്ളി സൗത്ത് സ്വദേശി ഏറച്ചംവീട്ടില്‍ അന്‍വര്‍ (52) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിനിയായ നാല്‍പ്പത്തഞ്ചുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. രണ്ടാംപ്രതിയായ ചേലക്കര സ്വദേശിയെ പിടികൂടാനുണ്ട്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
മദ്യം നല്‍കി പാവറട്ടിയിലെ വീട്ടില്‍വെച്ചും കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിനുശേഷം വീട്ടമ്മയുടെ മകന് മലേഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയും ചെയ്തു.
പാവറട്ടി എസ്.എച്ച്.ഒ. അനില്‍കുമാര്‍ ടി. മേപ്പള്ളി, എസ്.ഐ. ബിന്ദുലാല്‍, എ.എസ്.ഐ. ആന്റോ ഫ്രാന്‍സിസ്, എസ്.സി.പി.ഒ. ജെയ്സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത മറ്റു കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.