കോഴിക്കോട്: തലക്കുളത്തൂരില്‍നടന്ന ചേവായൂര്‍ ഉപജില്ലാ കലോത്സവത്തിനിടെ രണ്ട് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വനിതാസെല്‍ കേസെടുത്തു. ഉപജില്ലാ കലോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരണയോഗത്തിലാണ് വീട്ടമ്മയെ അധ്യാപകര്‍ പരിചയപ്പെടുന്നത്. കലോത്സവം നടക്കുന്നതിനിടെ അധ്യാപകര്‍ യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. പ്രതികള്‍ ഒളിവിലാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഗുരുതരമായ കേസുകളുടെ അന്വേഷണച്ചുമതല വനിതാ പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറിയതിനെത്തുടര്‍ന്ന് വനിതാസെല്‍ ഏറ്റെടുത്ത ആദ്യകേസാണിത്.

Content Highlights: house wife molested by two teachers in kozhikode; police booked case