അടിമാലി: പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വടക്കാന്‍ചേരിയില്‍നിന്ന് അടിമാലി പോലീസ് അറസ്റ്റുചെയ്തു. മുത്താരംകുന്ന് സ്വദേശിനിയെയാണ് അറസ്റ്റുചെയ്തത്. ഫെബ്രുവരി 15-നായിരുന്നു സംഭവം. ഭര്‍ത്താവ് ജോലിക്കുപോയസമയത്ത് കുട്ടികളെ ഉറക്കിക്കിടത്തി കാമുകനെ വിളിച്ചുവരുത്തി കൂടെ നാടുവിടുകയായിരുന്നു.

ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പരാതിയില്‍ യുവതിയെ വ്യാഴാഴ്ച വടക്കാന്‍ചേരി ചള്ളിപ്പറമ്പ് ഭാഗത്ത് കാമുകന്റെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡുചെയ്തു.

Content Highlights: house wife eloped with lover in adimali,arrested