ആര്യങ്കോട്(തിരുവനന്തപുരം): വീടിനുള്ളില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന വീട്ടമ്മയെയും സുഹൃത്തിനെയും ആര്യങ്കോട് പോലീസ് അറസ്റ്റുചെയ്തു. ചെമ്പൂര് ചിലമ്പറ കുരുക്കോട്ടുകുഴി മുരുത്തന്‍കോട് കുഴിവിള എസ്.എസ്.ഭവനില്‍ മഞ്ജു എന്ന സിനി(42), വെള്ളറട ആനപ്പാറ കെ.ജി.എസ്. ഭവനില്‍ വിശാഖ്(28) എന്നിവരെയാണ് പിടികൂടിയത്.

ഇവര്‍ താമസിച്ചിരുന്ന ചെമ്പൂര് കരിക്കോട്ടുകുഴിയിലെ വീട്ടില്‍നിന്ന് 75 ലിറ്റര്‍ കോടയും, പതിനായിരത്തോളം രൂപയുടെ വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സ്ഥിരമായി വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനയെന്ന് പോലീസ് പറഞ്ഞു.

ആര്യങ്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എ.പ്രദീപ് കുമാര്‍, എസ്.ഐ.സജി, സി.പി.ഒ.മാരായ സുരേഷ് കുമാര്‍, ജയന്‍, അശ്വതി, മഞ്ജു, ശ്യാമളാ ദേവി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Content Highlights: house wife and her friend arrested in arrack case in trivandrum