കട്ടപ്പന: കൊച്ചിയില്‍ വടയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ വെട്ടിക്കൊന്ന കേസിലെ പ്രതി കട്ടപ്പന പോലീസില്‍ കീഴടങ്ങി.

knifeകട്ടപ്പന പുളിയന്‍മല കമ്പനിപ്പടി പരുത്തിക്കാട്ടില്‍ പി.എസ്.രതീഷ് (27) ആണ് കട്ടപ്പന സി.ഐ. വി.എസ്.അനില്‍കുമാറിന് മുന്നില്‍ വ്യാഴാഴ്ച കീഴടങ്ങിയത്.

കൊച്ചി വൈറ്റിലയിലെ ഹോട്ടലുടമ മംഗലപ്പിള്ളി എം.ജെ.ജോണ്‍സണെയാണ്(ആല്‍ബി48) പ്രതി ബുധനാഴ്ച വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാള്‍ പൂപ്പാറ, അടിമാലി വഴി വാഴവരയിലെത്തി കട്ടപ്പന സി.ഐ.യെ ഫോണില്‍വിളിച്ച് അറിയിച്ചശേഷം കീഴടങ്ങുകയായിരുന്നു. കട്ടപ്പന പോലീസ് അറിയിച്ചതനുസരിച്ച് എറണാകുളം സൗത്ത് സി.ഐ. സിബി തോമസ് സ്ഥലത്തെത്തി രതീഷിനെ കസ്റ്റഡിയിലെടുത്ത് എറണാകുളത്തേക്ക് കൊണ്ടുപോയി. ഹോട്ടലിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന രതീഷ് ടാക്‌സി ഡ്രൈവറാണ്.