തലശ്ശേരി: മുഴപ്പിലങ്ങാട് കുളംബസാറിലെ ഹോട്ടലില്‍ കയറി ഹോട്ടലുടമയുടെ മകനെ വെട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി.

Attack
പ്രതീകാത്മക ചിത്രം

കാടാച്ചിറയിലെ നസിറുദ്ദീനാ(24)ണ് ബുധനാഴ്ച തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. 

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഗീത ഹോട്ടലുടമ പദ്മനാഭന്റെ മകന്‍ അഭിലാഷിനെ വടിവാളുമായി വെട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. വടിവാള്‍ തട്ടി അഭിലാഷിന്റെ കൈവിരല്‍ മുറിഞ്ഞിരുന്നു. തടയാന്‍ ശ്രമിച്ച ഹോട്ടലിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു. കോടതി നസിറുദ്ദീനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡുചെയ്തു.