പാലക്കാട്: ചന്ദ്രനഗര്‍ ജയാ നഗറില്‍ ഹോം നഴ്‌സ് വയോധികയെ ആക്രമിച്ചു. വീട്ടുകാരുടെ പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശിനി രമ്യയെ (രാമായി) കസബ പോലീസ് പിടികൂടി.

ജയാനഗര്‍ ഇരഞ്ഞിക്കല്‍ വീട്ടില്‍ പരേതനായ ഇ. മുഹമ്മദിന്റെ ഭാര്യ 88 വയസ്സുകാരി ഖദീജ ഉമ്മയെയാണ് രമ്യ ഉപദ്രവിച്ചത്. ഖദീജ ഉമ്മയും മകന്‍ ഉമ്മറുമാണ് വീട്ടിലെ താമസക്കാര്‍. എന്നാല്‍, ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് മിക്കവാറും ദിവസങ്ങളില്‍ വീട്ടിലുണ്ടാകാറില്ലെന്നതിനാല്‍ ഖദീജയെ പരിചരിക്കാന്‍ ഹോം നഴ്‌സിനെ നിര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതേ മുറിയില്‍ ഇവരറിയാതെ സി.സി.ടി.വി. ക്യാമറയും ഘടിപ്പിച്ചിരുന്നു. ഖജീദയുടെ ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയ ഉമ്മര്‍ പരിശോധിച്ചപ്പോഴാണ് ഇവരെ രമ്യ മുടിക്കുത്തിന് പിടിച്ച് മര്‍ദിക്കുന്നതും നിലത്ത് കിടത്തി വലിച്ചിഴയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ കണ്ടതെന്നും പോലീസ് പറഞ്ഞു.

Content Highlights: home nurse attacked old age woman in palakkad