ബെംഗളൂരു: വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ജീവനക്കാരുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച വനിതാ നഴ്സിനെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് സ്വദേശി അശ്വിനി (25) ആണ് അറസ്റ്റിലായത്.

ദൃശ്യങ്ങൾ ആൺസുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുന്നതിനുവേണ്ടിയാണ് യുവതി കുളിമുറിയിൽ ക്യാമറ സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു.

കുളിമുറിയുടെ ജനൽവഴി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കൂടുതൽ ദൃശ്യങ്ങൾ കണ്ടെത്തി. യുവതിയുടെ ആൺസുഹൃത്തിനെ പിടികൂടി ചോദ്യംചെയ്യുമെന്നും പണം നൽകിയാണോ ദൃശ്യങ്ങൾ കൈമാറിയതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Content Highlights:hidden cam in hostel bathroom police arrested female nurse in bangalore