മലപ്പുറം:  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയിലായി. സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയാണ് അഞ്ച് കിലോ ഹെറോയിനുമായി ഡി.ആര്‍.ഐ. പിടികൂടിയത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. 

കെനിയയിലെ നെയ്‌റോബിയില്‍നിന്നാണ് യുവതി യാത്ര ആരംഭിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ബുധനാഴ്ച പുലര്‍ച്ചെ ദോഹ വഴിയുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്.

എന്നാല്‍ ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന വിവരം ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ യുവതിയെ കോഴിക്കോട് ഡി.ആര്‍.ഐ. ഓഫീസിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. 

Content Highlights: heroin worth 25 crores seized in karippur airport