ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ മുന്നിലിട്ട് ചുമട്ടുതൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു. വെല്ലൂര്‍ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. പ്രതി അലോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ചൊവ്വാഴ്ച രാവിലെയാണ് തിരക്കേറിയ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ മുന്നില്‍ ദാരുണസംഭവമുണ്ടായത്. ദീര്‍ഘകാലമായി സെന്‍ട്രല്‍ സ്‌റ്റേഷനിലെ ചുമട്ടുതൊഴിലാളികളാണ് പൂങ്കാവനവും അലോക് കുമാറും. കഴിഞ്ഞദിവസം യാത്രക്കാരുടെ വിശ്രമമുറിയില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിനുപിന്നാലെയാണ് അലോക് കുമാര്‍ പൂങ്കാവനത്തെ കല്ല് കൊണ്ട് തലയ്ക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ പൂങ്കാവനത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. പ്രതിയായ അലോക് കുമാറിനെ കഴിഞ്ഞദിവസം തന്നെ ആര്‍.പി.എഫ്. പിടികൂടി പോലീസിന് കൈമാറിയിരുന്നു. 

Content Highlights: headload worker killed in chennai central railway station