ഭിവാനി:  യുവതിയുടെയും രണ്ടു കുട്ടികളും ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹം തല അറുത്തുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ബിവാനി ജില്ലയിലാണ് സംഭവം. യുവതിയ്ക്ക് 32 വയസ് പ്രായം വരും പെണ്‍കുട്ടിയ്ക്ക് 2 വയസും.  ഒന്നിനും രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതാണ് മറ്റൊരു മൃതദേഹം.

ഭിവാനി ജില്ലയിലെ ഖാരക്ക് ഗ്രാമത്തിലെ റോഹ്ത്തക് ഭിവാനി റോഡില്‍ ഒരു വീപ്പയ്ക്കുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് ഭിവാനി എസ്.പി ഗംഗാറാം പുനിയ വ്യക്തമാക്കി. 

ഡല്‍ഹി,രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും, അവിടെ നിന്ന് കാണാതായവര്‍ക്ക് മൃതദേഹവുമായി സാദൃശ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

Content Highlight: Headless bodies of woman, girl and toddler found in a drum