മുംബൈ: മൈതാനത്ത് ഓടാൻ വന്ന കുട്ടിയെ വ്യായാമ മുറകൾ പരിശീലിപ്പിക്കാനെന്ന വ്യാജേന പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ മഹാലക്ഷ്മി റെയ്‌സ്‌കോഴ്‌സിലാണ് സംഭവം. ദിവസവും അതിരാവിലെ ഇവിടെ ഓടാനെത്തുന്ന പതിനാറുകാരിക്കാണ് ദുരനുഭവം ഉണ്ടായത്.
പെൺകുട്ടിയുടെ അടുത്തുവന്ന രാഹുൽ എന്ന ഇരുപത്തഞ്ചുകാരൻ ജിമ്മിലെ പരിശീലകനാണെന്ന് പരിചയപ്പെടുത്തി. ശരീരം മെച്ചപ്പെടുത്തുന്നതിനുള്ള ചില വ്യായാമമുറകൾ പഠിപ്പിച്ചുതരാമെന്ന് വാഗ്ദാനം ചെയ്തു. പെൺകുട്ടി വേണ്ടെന്നു പറഞ്ഞിട്ടും ഇയാൾ പിന്നാലെ പോവുകയും പരിശീലനത്തിന്റെ ഭാഗം എന്ന നിലയിൽ കടന്നുപിടിക്കുകയുമായിരുന്നു. രക്ഷപ്പെട്ട് ഓടിയ കുട്ടി പോലീസിൽ പരാതി നൽകി.പോക്‌സോ വകുപ്പ് അനുസരിച്ച് പ്രതിക്കെതിരേ കേസെടുത്തു.
Content Highlight: gym trainer arrested for rape attempt on minor while jogging