ആലത്തൂര്‍: വിവാഹത്തലേന്ന് യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തരൂര്‍ ചേലക്കാട്ടുകുന്ന് ദിജീഷാണ് (26) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 

ഒറ്റപ്പാലം സ്വദേശിയായ യുവതിയുമായി ദിജീഷിന്റെ വിവാഹം ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് പന്തലിട്ട് വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. കെട്ടിടനിര്‍മാണത്തൊഴിലാളിയാണ് ദിജീഷ്. അച്ഛന്‍: ഗോപാലന്‍. അമ്മ: ദേവകി. സഹോദരങ്ങള്‍: ദിലീപ്, ദിലീഷ്, ദിനോജ്.

മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)