വിജയവാഡ: മൂന്നു വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് മുത്തശ്ശനെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച കുട്ടിയുടെ മാതാപിതാക്കള്‍ ജോലിയ്ക്ക് പോയസമയത്താണ് സംഭവം. മുത്തശ്ശന്‍ വീട്ടിലെത്തി കുട്ടിക്ക് മിഠായി നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടി മാതാപിതാക്കളോട് പീഡനവിവരം പറയുകയായിരുന്നു.
സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
Content Highlights: grandfather arrested for rape minor girl