തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിതുര ഗവ. യു.പി. സ്‌കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ ജി.ബിനുകുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപത്തുള്ള തോട്ടിലാണ് മൃതദേഹം കണ്ടത്. 

കഴിഞ്ഞദിവസം വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ബിനുകുമാര്‍ ക്ലാസെടുത്തിരുന്നു. കണക്കാണ് ഇദ്ദേഹം പഠിപ്പിച്ചിരുന്നത്. 

അധ്യാപകന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണതാകാമെന്നാണ്‌ പോലീസ് പറയുന്നത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞദിവസം വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ബിനുകുമാറിന്റെ ക്ലാസ്

 

Content Highlights: government school teacher found dead in thiruvananthapuram